ദമ്മാം– സൗദി കിഴക്കൻ പ്രവിശ്യയിൽ കാരുണ്യത്തിന്റെ തണൽ വിരിച്ച കബീർ കൊണ്ടോട്ടിക്ക് ദമ്മാം കെ.എം.സി.സിയുടെ സ്മരണാഞ്ജലി. ബദർ അൽ റാബി മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി യുടെയും, ദമ്മാം സെൻട്രൽ കമ്മറ്റിയുടെയും, കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സിയുടെയും സംയുക്താ ഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു. പ്രവാസലോകത്തേ ദുരനുഭവങ്ങളുടെ ചൂടേറ്റ് വാടി പോകുമായിരുന്ന ഒട്ടനവധി പേർക്കും, രോഗാവസ്ഥയിൽ തളർന്ന് മറു നാട്ടിൽ ഒറ്റപ്പെട്ടവർക്കും, ആരോരുമില്ലാതെ മരണത്തിന്റെ തണുപ്പിലേക്ക് പടിയിറങ്ങിപോ യവർക്കും തണലായ്നിന്ന ഒരു വലിയ മനുഷ്യസ്നേഹിയേയാണ് ഈ വിയോഗത്തിലൂടെ പ്രവിശ്യക്ക് നഷ്ടമായതെന്ന് സംഗമം അഭിപ്രായപ്പെട്ടു.
പ്രവിശ്യയുടെ കാരുണ്യമേഖലയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ പ്രയാസങ്ങളേക്കാൾ മറ്റുള്ളവരുടെ വേദനകൾക്കാണ് എപ്പോഴും മുൻഗണന നൽകിയതെന്നും, ആശുപത്രി വരാന്തകളിൽ പെട്ടുപോയവർക്കും നിയമത്തിന്റെ സാങ്കേതികതകളിൽ കുടുങ്ങി നാടണയാൻ കഴിയാത്തവർക്കും അദ്ദേഹം വെറുമൊരു ജീവകാരുണ്യ പ്രവർത്തകനായിരുന്നില്ല, മറിച്ച് തണലൊരുക്കി ഹൃദയത്തോട് ചേർത്ത് പിടിച്ച് സാന്ത്വനമേകിയ സഹോദരൻ തന്നെയായിരുന്നു. പകരക്കാരനില്ലാത്ത സമർപ്പിത ജീവിതം നയിച്ച സൗമ്യനായ വ്യക്തിത്വത്തെയാണ് ഈ അവിചാരിത വിയോഗത്തിലൂടെ പ്രവാസ ലോകത്തിന് നഷ്ടമായതെന്നും സംഗമം ചൂണ്ടികാട്ടി
കിഴക്കൻ പ്രാവിശ്യ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, കെ.എം.സി.സി നാഷണൽ കമ്മിറ്റി സാംസ്‌കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ, എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി സഹീർ മജ്ദാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ.പി ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴക്കൻ പ്രാവിശ്യ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോടൂർ, സിദ്ധീഖ് പാണ്ടികശാല, റഹ്‌മാൻ കാരയാട്, അമീറലി കൊയിലാണ്ടി എന്നിവരും മലയാളി സമാജം ജനറൽ സെക്രട്ടറി ഡോ: സിന്ധു ബിനു, കെ.എം.സി.സി വനിതാ വിംഗ് നേതാവ് ഷബ്‌ന നജീബ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദു സമദ് കരിഞ്ചാപ്പാടി, ദമ്മാം സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് ഹമീദ് വടകര, കൊണ്ടോട്ടിയൻസ് ദമ്മാം ജനറൽ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി, വിവിധ സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുജീബ് കൊളത്തൂർ, ജൗഹർ കുനിയിൽ, ഇഖ്ബാൽ ആനമങ്ങാട്, സമദ് കെ.പി, ബഷീർ ആലുങ്ങൽ, അസ്‌ലം കോളക്കോടൻ, മഹമൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ആസിഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
ഫാത്തിമ ഹുദയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമത്തിൽ അനസ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖാദർ അണങ്കൂർ, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ഫൈസൽ മണിമൂളി, അഷ്‌റഫ് ക്ലാരി, ഉസ്മാൻ പൂണ്ടോളി, വഹീദ് റഹ്‌മാൻ, ഷിബിലി ആലിക്കൽ, ഷംസു കൊട്ടുക്കര, സലീൽ കൊണ്ടോട്ടി, സലാഹുദ്ധീൻ കണ്ണമംഗലം, ഷൗക്കത്ത് അടിവാരം, സലാം മുയ്യം, നൗഷാദ് കുന്നമംഗലം, അഫ്സൽ തൃശൂർ, അമീറലി കോഡൂർ, മുത്തുഭായ്, മൊയ്തീൻ ദല്ല, മുഹമ്മദ് വില്ലൻ, മുജീബ് കോഡൂർ, നിസാർ വടക്കുമ്പാട്ട്, സമീർ അരീക്കോട്, റൂഖിയ റഹ്‌മാൻ, സുലൈഖ ഹുസൈൻ, സുമയ്യ ഫസൽ, ഹാജറ സലീം, റിഫാനാ ആസിഫ്, ജുമാന ഷംസു, തുടങ്ങിയവർ നേതൃത്വം നൽകി. സൈനുൽ ആബിദ് കുമളി സ്വാഗതവും, റസാഖ് ബാവു കുണ്ടോട്ടി നന്ദിയും പറഞ്ഞു.



