റിയാദ്: മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട് റഹൂഫ് എന്ന മാനുപ്പ (50) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പൊലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബത്തിന്റെ തീരുമാനപ്രകാരം മയ്യത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ. നസീർ കണ്ണീരി,അബ്ദുറഹ്മാൻ ചേലേമ്പ്ര, വലീദ് ഖാൻ മമ്പാട്,ഷറഫ് തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തിൽ ഇക്ബാൽ തിരൂർ,ബന്ധുവായ ഇസാം എന്നിവർ രംഗത്തുണ്ട്
പിതാവ്: മുഹമ്മദ് (പരേതൻ)
മാതാവ്: ആയിഷ (പരേത)
ഭാര്യ: സുഹ്റ
ഹനൂന,ഹാദി മുഹമ്മദ്,ഹമീസ് എന്നിവർ മക്കളാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



