റിയാദ്– സൗദി അറേബ്യ ഈ സീസണിലെ ഏറ്റവും കനത്ത താപനിലയിലേക്ക് പ്രവേശിച്ചു. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രത്യേക കാലാവസ്ഥ ഓഗസ്റ്റ് ആദ്യത്തോടെ അവസാനിക്കും. പിന്നീട് താപനില കുറയും.ഈത്തപ്പഴം പഴുക്കുന്ന കാലമെന്നാണ് ഈ രണ്ടാഴ്ച അറിയപ്പെടുന്നതെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ബര്‍ജസ് അല്‍ഫലീഹ് പറഞ്ഞു. പച്ചയും മഞ്ഞ നിറത്തിലുമുള്ള ഈത്തപ്പഴം ഈ രണ്ടാഴ്ച പഴുത്ത് പാകമാകും. കനത്ത ചൂടിനൊപ്പം ചുടുകാറ്റും ഈ സീസണിലെ പ്രത്യേകതയാണ്. കടലോര മേഖലയില്‍ ഈര്‍പ്പത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഉച്ചസമയത്ത് വെയില്‍ നേരിട്ട് കൊള്ളരുതെന്നും വെള്ളം ധാരാളം കുടിക്കണമെന്നും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അറിയിച്ചു.