Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    • കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    • ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    • മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    • മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദമാം ഒ.ഐ.സി.സി കോഴിക്കോട് പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ മേഖലകളായ രാഷ്ട്രീയം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായിക മേഖലയിലെ മികച്ച വ്യക്തികൾക്കുള്ള പി എം നജീബ് മെമ്മോറിയൽ അവാർഡ് ദാന ചടങ്ങ് പാരഗൺ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഫറോക് അധ്യക്ഷത വഹിച്ച പരിപാടി
    റീജണൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ ഇ. കെ .സലിം ഉദ്ഘാടനം ചെയ്തു.
    സൗദി അറേബ്യയിലെ, പ്രത്യേകിച്ച് കിഴക്കൻ പ്രവേശയിലെ രാഷ്ട്രീയ, സാമൂഹിക ,,ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും സജീവ പ്രവർത്തകനുമായിരുന്ന ശ്രീ. പി.എം.നജീബ് ഏവരുടെയും മനം കവർന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു എന്ന് ഇ കെ സലീം അനുസ്മരിച്ചു.

    രാഷ്ട്രീയ ,ജീവകാരുണ്യ, വിദ്യാഭ്യാസ ,കായിക മേഖലകളിൽ നിന്നുള്ള അഞ്ചു പ്രമുഖ വ്യക്തികളെയാണ് ജൂറി അംഗങ്ങൾ അവാർഡ് വിജയികളായി തിരഞ്ഞെടുത്തത്.രാഷ്ട്രീയ മേഖലയിൽ നിന്നും ഒഐസിസി നാഷണൽ പ്രസിഡണ്ട് ബിജു കല്ലുമല ,ജീവകാരുണ്യ മേഖലയിൽ നിന്നും മഞ്ജു മണിക്കുട്ടൻ,
    വിദ്യാഭ്യാസ മേഖലയിൽ നിന്നും ഗായത്രി ദേവി ഉദയൻ, ഗീതാ മധുസൂദനൻ ,
    കായിക മേഖലയിൽ നിന്നും മുഹമ്മദ് സാദിഖ് എന്നിവരെ ആണ് തെരഞ്ഞെടുത്തത്.
    രാഷ്ട്രീയ മേഖലയിൽ നിന്നുള്ള അവാർഡിനർഹനായ ബിജു കല്ലുമലയെ നാഷണൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി പൊന്നാട അണിയിക്കുകയും,അൽ നഹ്ദ ഫുട്ബോൾ ക്ലബ് വൈസ് പ്രസിഡണ്ട് സായിബ് അൽ ത്രാഷ് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാഭ്യാസ മേഖലയിലെ അവാർഡിന് അർഹയായ ഗായത്രി ദേവി ഉദയനെ റീജിയണൽ വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് പൊന്നാട അണിയിക്കുകയും ഗ്ലോബൽ മെമ്പർ ഹനീഫ് റാവുത്തർ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

    വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള രണ്ടാമത്തെ അവാർഡിന് അർഹയായ ഗീതാ മധുസൂദനനെ പൊന്നാട അണിയിച്ചത് റീജിണൽ സെക്രട്ടറി രാധികാശ്യാംപ്രകാശും,മൊമന്റോ നൽകി ആദരിച്ചത് അൽ മുന സ്കൂൾ മുൻ വൈസ് പ്രിൻസിപ്പാളും ഇപ്പോഴത്തെ ജനറൽ മാനേജരുമായ അബ്ദുൽ ഖാദർ മാസ്റ്ററും ആയിരുന്നു.

    ജീവകാരുണ്യ മേഖലയിലെ അവാർഡിനർഹയായ മഞ്ജുമണികുട്ടനെ എഴുത്തുകാരിയും അധ്യാപികയുമായ ലീന ഉണ്ണികൃഷ്ണൻ പൊന്നാട അണിയിക്കുകയും , അൽ കൊസാമ സ്കൂൾ വൈസ് പ്രിൻസിപ്പാൾ സജിത സുരേഷ്. മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

    കായിക മേഖലയിൽ നിന്നുള്ള അവാർഡിനർഹനായ മുഹമ്മദ് സാദിഖിനെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ലാൽ അമീൻ പൊന്നാട അണിയിച്ചപ്പോൾ, റീജിനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം. മൊമന്റോ നൽകി ആദരിച്ചു. കോണ്ഗ്രസ് നേതാക്കളായകോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ പ്രവീൺ കുമാർ, ടി സിദ്ദിഖ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി എം നിയാസ്, എൻ സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കളുടെ ആശംസ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
    അബ്ദുൽ കരീം പരുത്തി ക്കുന്നൻ, സുബൈർ ഉദിനൂർ, ഹനീഫ അറബി, ഹമീദ് വടകര, സകീർ പറമ്പിൽ, പ്രമോദ് പൂപ്പാല, നജീബ് നസീർ, ജൂബി ഹംസ, ലിബി ജെയിംസ്, തുടങ്ങിയവർ ആശംസകൾ നേർന്നു.
    ഒ ഐ സി സി ,ഗ്ളോബൽ, നാഷണൽ,റീജണൽ ,ജില്ലാ, ഏരിയ, വനിതാ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാരി ജോൺ സ്വാഗതവും
    ജില്ലാ ട്രഷറർ മധുസൂദനൻ നന്ദി പ്രകാശനം നടത്തി.
    സലീം ഒളവണ്ണ, അബ്ദുൽ ഷാഹിർ, നഷീദ് മാവൂർ, അദ്നാൻ, ജിഞ്ചു തോമസ്, സിദ്ദിഖ് നടുവണ്ണൂർ, നജീബ് കൽപ്പൂർ, ഷിന്റോ ദേവസ്യ, അബ്ദുല്ല നരിപ്പറ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    25/04/2026
    കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    25/04/2026
    ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    25/04/2026
    മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    25/04/2026
    മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.