റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് സഫാ മക്ക പോളിക്ലിനിക്കിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷസംഗമം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചടങ്ങ് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി ഉദ്ഘാടനം ചെയ്തു.
വിർച്വൽ സംവിധാനത്തിലൂടെ ചടങ്ങിൽ സംസാരിച്ച ചെയർമാൻ ഡോ. മുഹമ്മദ് അൽ റബീഅ്, രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളർച്ചയും മഹത്തായ സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിതെന്നും, രാജ്യത്തിന്റെ വികസനക്കുതിപ്പിൽ നിഷ്കർഷയോടെ പങ്കാളികളാകാൻ സാധിക്കുന്നതിൽ സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് ആശംസകൾ അറിയിച്ച ജനറൽ മാനേജർ ഡോ. നായിഫ് അൽ റബീഅ്, സൗദി പാരമ്പര്യത്തിന്റെയും ഐക്യത്തിന്റെയും ആതിഥ്യമര്യാദയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന കാഴ്ചപ്പാടുകളും കോർത്തിണക്കി രാജ്യത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും, ഐക്യത്തിന്റെയും പുരോഗതിയുടെയും സന്ദേശമാണ് ഓരോ ദേശീയദിനവും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയുടെ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാർന്ന സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് ദേശീയദിന കേക്ക് മുറിച്ചു. ബഷീർ ഫൈസി സൗദി ദേശീയദിനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ഹയ അബ്ദുൽ അസീസ് അൽബിഷയർ സ്വാഗതവും അബ്ദുല്ല ഹമൂദ് അൽ സുദൈവി നന്ദിയും പറഞ്ഞു.
ചടങ്ങിൽ പോളിക്ലിനിക്കിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ബാലകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തോമസ്, ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. ജോയ് എന്നിവരും ജീവനക്കാരായ അബ്ദുല്ല ഹമൂദ് അൽ സുവൈത്തി, അലി മസൂദ് അൽഅജ്മി, അലി മുഹമ്മദ് ബെന്ധമ, അമനി അലി ഹസൻ ഹസാസി, ഫൈസൽ മുവൈദ് അൽ മൊഖ്‌ലാഫി, ഫാത്തിമ അബ്ദുല്ല മുഹമ്മദ് ഹാരിസ്, ഫാത്തിമ ഫവാസ് അൽഅൻസി, ഫാത്തിമ യഹ്‌യ, ഹാമിദ് സാദ്, ഹിബ അൽ സയ്യിദ് മഹ്മൂദ്, ഖാലിദ് ഫായെസ് അൽഅനസി, ലൈല അവദ് ലഓതൈബി, മംദൂഹ് മർസൂഖ് അൽബഖാമി, മനാൽ അഹമ്മദ് ദിയാദ് അൽ ശരീഫ് അൽ ഒസ്നി, മത്തർ യഹ്‌യ അൽ ജാബിർ അൽ ഹർസി, മൊഹ്റ യൂസഫ് അൽദുവൈഹി, നൂറ അബ്ദുറഹ്മാൻ ദാവൂദ് അൽഹുസൈനാൻ, ഖമർ നസീർ അൽആമിരി, റുഖയ്യ മുഹമ്മദ് ഇബ്രാഹിം, സലാമ മുഹമ്മദ് ജസാനി, സ്വാലിഹ സഫീർ അൽബിഷി, ഷഹദ് അബ്ദുൽ അസീസ്, തഹാനി ഫഹദ് ദാവൂദ് അൽ ഹുസൈനാൻ, വായെൽ അഹമ്മദ് അഖീൽ, വലീദ് റാഷിദ് അൽജയ്സാനി, സുബൈദ ഹമദ് എന്നിവരും സജീവമായി പങ്കെടുത്തു.







