ജിദ്ദ: മുസ്ലിം ലീഗിൽ ചേർന്ന പ്രമുഖ പ്രവാസി വ്യവസായി കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദയിൽ ജിദ്ദ കെ എം സി സി കൊണ്ടോട്ടി മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി സുലൈമാൻ ഹാജി കഴിഞ്ഞ ദിവസാണ് പാണക്കാട്ടെത്തി ലീഗിൽ ചേർന്നത്.
കൊണ്ടോട്ടി മണ്ഡലം കെ എം സി സി ചെയർമാൻ കെ.പി അബ്ദുറഹ്‌മാൻ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ,ട്രഷറർ എം എം മുജീബ്, ഭാരവാഹികളായ ശറഫു വാഴക്കാട്, യാസർ മാസ്റ്റർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



