ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പൂനൂരിലേയുംപൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പൂനൂരിന്റെ ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.