റിയാദ് – കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി മുസാഹ്മിയ ഏരിയ കമ്മിറ്റി വിപുലമായ കൺവെൻഷൻ നടത്തി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവഹിച്ചു. മുസാഹ്മിയ ഏരിയ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷത വഹിച്ചു.


സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ആഗോള തലത്തിൽ കെഎംസിസിയുടെ പ്രസക്തിയെക്കുറിച്ചും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും അദ്ദേഹം വിശദമാക്കി. അഡ്വക്കറ്റ് അനീർ ബാബു, കുടുംബ സുരക്ഷ പദ്ധതി കൺവീനർ സിറാജ് മേടപ്പിൽ ആശംസകൾ അറിയിച്ചു.
മുസാഹ്മിയ കെഎംസിസി ജനറൽ സെക്രട്ടറി സുബൈർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷാഹുൽ കുറ്റാളൂർ നന്ദിയും പറഞ്ഞു. പരിപാടിയിൽ ചെയർമാൻ കുഞ്ഞലവി ഹാജി, ട്രഷർ ആബിദ് പുത്തൂർ ,വർക്കിംഗ് പ്രസിഡണ്ട് ഹബീബ് ഉള്ളണം എന്നിവർ പ്രസംഗിച്ചു.