റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ആർ.എം.കെ (റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ) 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദിലെ സ്വാദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വാൽപ്പാറയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശികളായ പ്രവാസികൾക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾക്ക് തുടക്കമായത്.
മൂന്ന് വർഷമായി റിയാദിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണിത്. നിലവിൽ ആക്ടീവായ 250 ഓളം അംഗങ്ങൾ സംഘടനയ്ക്ക് കീഴിലുണ്ട്.


ആർ.എം.കെ വൈസ് പ്രസിഡന്റ് മുസ്തഫ ആതവനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ അമീർ പി.ടി പാലത്തിങ്ങൽ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി ഫക്രുദ്ധീൻ കാപ്പ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് പെരിന്തൽമണ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുടെ പ്രസക്തിയെ കുറിച്ച് രക്ഷാധികാരി സഹീർ ഒതുക്കുങ്ങൽ അംഗങ്ങളോട് വിശദീകരിച്ചു സംസാരിച്ചു.
പുതിയ ഭാരവാഹികളായി റഫീഖ് പെരിന്തൽമണ്ണ (പ്രസിഡന്റ്), സ്ഥാപക ജനറൽ സെക്രട്ടറിയായ സഹീർ ഒതുക്കുങ്ങൽ (ജനറൽ സെക്രട്ടറി), നവാസ് അരീക്കോട് (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മുസ്തഫ ആതവനാട്, ജാഫർ പറവണ്ണ (വൈസ് പ്രസിഡന്റുമാർ), ശിഹാബ് പുത്തനത്താണി, നൗഫൽ തിരൂർ (ജോയിന്റ് സെക്രട്ടറിമാർ), ഫഹദ് മദാരി (ജോയിന്റ് ട്രഷറർ) എന്നിവരെയും നിയമിച്ചു.
സിദ്ധീഖ് തുവ്വൂർ (ലീഗൽ അഡ്വൈസർ), അമീർ പാലത്തിങ്ങൽ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരെയും ഹനീഫ പുത്തനത്താണി, റഷീദ് കോട്ടക്കൽ, അബ്ദുൽ അസീസ് (ഷിഫാ അൽ ജസീറ), ഫക്രുദ്ധീൻ കാപ്പ് എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. ചാരിറ്റി വിംഗ് ഭാരവാഹികളായി അഷ്റഫ് കുറ്റിപ്പാല, അബ്ദുള്ള മുതുകുറ്റി എന്നിവരെയും മീഡിയ വിംഗിലേക്ക് സലാം താനൂർ, അസ്ഹർ മമ്പാട് എന്നിവരെയും നിശ്ചയിച്ചു. സൈനു കൊളത്തൂർ, ശിഹാബ് എടവണ്ണ, അഫ്സൽ പൊന്നാനി, ജാഫർ താനൂർ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. യോഗത്തിൽ നൗഫൽ പൊന്നാനി, ഷാജി കോഡൂർ, അഷ്റഫ് അരീക്കോട്, അബ്ദുൽ റസാഖ്, ഷുഹൈബ് മാണൂർ എന്നിവർ ആശംസകൾ നേർന്നു. ഹനീഫ പുത്തനത്താണി പരിപാടികൾക്ക് നേതൃത്വം നൽകി.



