തെഹ്റാന്- ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള തീരദേശ നഗരമായ ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ഇറാന് സുല്ഫഖാര് ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. നഗരത്തിന്റെ തീരത്ത് നടന്ന ഒരു പ്രദര്‍ശനത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ ഇരട്ട വിക്ഷേപണ പ്ലാറ്റ്ഫോമില്‍ മിസൈല്‍ ഘടിപ്പിച്ചതായി ഫൂട്ടേജ് കാണിക്കുന്നു.
The Zolfaqar dual-launcher missile, one of the IRGC’s medium-range ballistic missiles, was displayed tonight at a night gathering of Bandar Abbas residents on the coast of Bandar Abbas. This missile has a range of over 700 kilometers https://t.co/HH5nAacnHY
— LIMON (@limondar0) November 12, 2026
സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ-ദൂര, ഖര ഇന്ധന ബാലിസ്റ്റിക് മിസൈലായിട്ടാണ് സുല്ഫഖാറിനെ തരംതിരിച്ചിരിക്കുന്നത്.



