റിയാദ് : റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം, അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ വടക്കേക്കര (52) മരിച്ചു. നാല് ദിവസം മുമ്പുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ റിയാദ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പരേതനായ അബൂബക്കറിന്റെയും, സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്ല, മകൻ: മുഹമ്മദ് ഫഹീം.
മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ , റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്,ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ബന്ധുവായ ഷിയാഫ് എന്നിവർ രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







