ജിദ്ദ: മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക കോടശ്ശേരി സ്വദേശി ചെക്ലി മുഹമ്മദ് റഫീഖ് (51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ശറഫിയയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 30 വർഷമായി പ്രവാസിയാണ്.
മൃതദേഹം നിലവിൽ ശർഖ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ചൊക്ലി സൈതലവി, മാതാവ്: ആയിഷ, ഭാര്യ: ആമിന. മക്കൾ: റഹ്‌ന, റിഹാന, റിഫാന, റന. സഹോദരങ്ങൾ: ജുനൈദ് (ബുറൈദ), ഹനീഫ, നുസ്‌റത്ത്. മരുമകൻ: അർഷദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി പ്രവർത്തകർ അനന്തര നടപടികൾക്കായി രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






