റിയാദ്- കേളി കലാസാംസ്കാരിക വേദി സനയ്യ അര്‍ബൈന്‍ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗം മുഹമ്മദ് അബ്ദുറഹ്മാന് (61) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി.
കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമണ്‍ റോഡ് വില പുത്തന്‍വീട്ടില്‍ പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റംല ബീവിയുടെയും മകനാണ്. കഴിഞ്ഞ 30 വര്‍ഷമായി റിയാദില്‍ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ നബീസത്ത് ബീവി. മക്കള്‍ സുധീന, സുധീര്‍.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



