Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 4
    Breaking:
    • ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരിക്ക് രണ്ടര കോടി ദിര്‍ഹം ലോട്ടറി സമ്മാനം
    • റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
    • അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി; കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്
    • മയക്കുമരുന്ന് കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ; ഇന്ത്യക്കാരന് കേളിയുടെ സഹായം
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മയക്കുമരുന്ന് കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ; ഇന്ത്യക്കാരന് കേളിയുടെ സഹായം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം04/11/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുഹമ്മദ് ഷംസ് പിതാവ് അന്‍സാരിക്കും നാസര്‍ പൊന്നാനിക്കും ഒപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സ്‌പോണ്‍സറുടെ മകന്റെ നിര്‍ദേശപ്രകാരം കടയിലെത്തിയ പാര്‍സല്‍ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങി 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ഇന്ത്യക്കാരന് കേളി കലാ സാംസ്‌കാരിക വേദി തുണയായി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനായതോടെ കുറ്റവിമുക്തനായി. അല്‍ഖര്‍ജ് മേഖലയില്‍ പിതാവും മകനും ചേര്‍ന്ന് നടത്തുന്ന ബക്കാലയിലാണ് സംഭവം നടന്നത്.

    സ്‌പോണ്‍സറുടെ കടയില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷംസാണ് താനറിയാതെ മയക്കുമരുന്ന് കേസില്‍ പ്രതിയായത്. സ്‌പോണ്‍സറുടെ മൂത്ത മകന്‍ ഫോണില്‍ വിളിച്ച് കടയ്ക്കു മുന്നില്‍ ഒരു വാഹനം എത്തിയിട്ടുണ്ടെന്നും അതിലുള്ള സാധനങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ ഇറക്കിവെക്കണമെന്നും പിന്നീട് വന്ന് എടുത്തുകൊള്ളാമെന്നും അറിയിക്കുകയായിരുന്നു. പരിചയമുള്ളവരുടെ നിര്‍ദേശമാണെന്ന വിശ്വാസത്തില്‍ തൊഴിലാളികള്‍ പാര്‍സല്‍ കടയ്ക്കുള്ളില്‍ ഇറക്കിവെച്ചു. എന്നാല്‍ വാഹനത്തില്‍ എത്തിച്ച സാധനങ്ങള്‍ മയക്കുമരുന്നായിരുന്നുവെന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീട് സ്ഥലത്തെത്തിയ സി ഐ ഡി സംഘം സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. വാഹനത്തിലെ സാധനങ്ങള്‍ സ്‌പോണ്‍സറുടെ മകന്റെ നിര്‍ദേശപ്രകാരമാണ് ഏറ്റുവാങ്ങിയതെന്ന് തൊഴിലാളികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. നിര്‍ദേശം നല്‍കിയ നമ്പറിലേക്ക് തിരികെ വിളിക്കാന്‍ സി ഐ ഡി ആവശ്യപ്പെട്ടു. എന്നാല്‍ ഫോണില്‍ സംസാരിച്ചിരുന്നത് മൂത്ത മകനായിരുന്നില്ല, ഇളയ മകനായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടില്‍ നടത്തിയ പരിശോധനയില്‍ സമാനമായ വസ്തുക്കള്‍ കണ്ടെത്തി. ഇതോടെ കടയില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

    സംഭവസമയത്ത് പിതാവ് നാട്ടിലായിരുന്നു. വിവരം അറിഞ്ഞതോടെ അവധി റദ്ദാക്കി അദ്ദേഹം അടിയന്തരമായി സൗദിയിലെത്തി. മകന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി.
    ഈ ഘട്ടത്തിലാണ് തടവിലായ പ്രവാസിയുടെ പിതാവ് അന്‍സാരി സഹായം തേടി കേളി കലാ സാംസ്‌കാരിക വേദിയെ സമീപിച്ചത്. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യന്‍ എംബസിയെ വിവരങ്ങള്‍ ധരിപ്പിച്ച് നിയമനടപടികളില്‍ ഇടപെടുന്നതിനും ജയിലില്‍ സന്ദര്‍ശനം നടത്തുന്നതിനുമുള്ള അനുമതിപത്രം ലഭ്യമാക്കി. തുടര്‍ന്ന് എട്ടുമാസത്തോളം കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ശേഖരിച്ച് നിയമസഹായത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.

    അഭിഭാഷകനെ കണ്ടെത്തി കേസ് വിശദമായി അവതരിപ്പിച്ചു. പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നുള്ള നാലുമാസത്തെ നിയമനടപടികള്‍ക്കൊടുവില്‍ കേസ് വീണ്ടും പരിഗണിക്കുകയും പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തടവിലായിരുന്ന ഇയാള്‍ക്ക് മോചനം ലഭിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    heroin Keli
    Latest News
    ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരിക്ക് രണ്ടര കോടി ദിര്‍ഹം ലോട്ടറി സമ്മാനം
    04/11/2026
    റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
    04/11/2026
    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി; കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്
    04/11/2026
    മയക്കുമരുന്ന് കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ; ഇന്ത്യക്കാരന് കേളിയുടെ സഹായം
    04/11/2026
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    04/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.