Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    • വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    • മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    • കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം
    • ദോഹയിൽ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യപ്പെടുക- ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് സിദ്ദീഖലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മൂന്നാം ഖലീഖ ഉസ്മാന്റെ രക്തക്കറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ്. മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി ആരോടും ഇല്ല എന്ന് പറയാതെയുള്ള പ്രവർത്തനങ്ങളാണ് പാണക്കാട് കുടുംബം നടത്തുന്നതെന്നും ഇവർക്ക് പിന്നിൽ അണിനിരക്കണമെന്നും ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമായ സി. ഹംസ അഭിപ്രായപ്പെട്ടു. പാണക്കാട് കുടുംബത്തിന്റെ സ്വഭാവം പ്രവാചക ചര്യയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


    കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

    അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ് വളണ്ടിയർമാരെ ഹജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ പ്രശംസിച്ചു.

    ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

    അരിമ്പ്ര അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    C Hamsa Jeddah KMCC Sidheed Ali Rangatoor
    Latest News
    റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    13/08/2025
    വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    13/08/2025
    മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    13/08/2025
    കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം
    13/08/2025
    ദോഹയിൽ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.