Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • സൗദിയിൽ 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം; അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഇനി സ്വദേശികൾക്ക് മാത്രം
    • എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
    • പ്രതിസന്ധികളിൽ ക്ഷമിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ: സലീം ഹമദാനി
    • യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആഹ്വാനവുമായി ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി കൺവെൻഷൻ
    • കേരളം @ 2026; പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആഹ്വാനവുമായി ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി കൺവെൻഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ താഴെയിറക്കി പ്രവാസി സൗഹൃദമായ യു.ഡി.എഫ് സർക്കാരിനെ അധികാരത്തിലേറ്റാൻ പ്രവാസിലോകം സജീവമായി രംഗത്തിറങ്ങണമെന്ന് ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി തെരെഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഷറഫിയ്യ അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടത്തിയ കൺവെൻഷനിൽ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

    കഴിഞ്ഞ പത്ത് വർഷമായി പ്രവാസി മേഖലകളിലടക്കം മുഴുവൻ മേഖലകളിലും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോയ സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസിക്ഷേമത്തിന് വേണ്ടി ഒട്ടേറെ പദ്ധതികൾ പ്രകടനപത്രികയിൽ ഉൾകൊള്ളിച്ച യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വരുന്നതിന് വേണ്ടി എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സക്കീർ നാലകത്ത്, ജില്ലാ ചെയർമാൻ ടി.പി. ഷുഹൈബ്, ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഉമ്മർ തച്ചനാട്ടുകര എന്നിവർ പ്രസംഗിച്ചു.

    കൺവെൻഷനിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി വനിതാവിംഗ് സംഘടിപ്പിച്ച ചായൽ 2026 ഒപ്പന മത്സരത്തിൽ ജില്ലാ കെഎംസിസിക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർഥികളേയും പരിശീലകരേയും മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ പട്ടാമ്പി മണ്ഡലം ട്രഷറർ ഡോ. ഹാരിസിനേയും ആദരിച്ചു.

    മുഹമ്മദലി കാഞ്ഞിരപ്പുഴ, ടി.പി. അബ്ദുസ്സലാം, സുഹൈൽ നാട്ടുകൽ, സലീം പാലൊളി, യാസിർ മാരായമംഗലം, റഹീം തരൂർ, ജലീൽ കാഞ്ഞിരപ്പുഴ, ആബിദ് പട്ടാമ്പി, സൈനുദ്ധീൻ മണ്ണാർക്കാട്, റഷീദ് കൊമ്പം, ഷാജി പാലക്കടവ്, മുജീബ് തെങ്കര, മുസ്തഫ പട്ടാമ്പി, മനാഫ് ഏറാടൻ, ഡോ. ഹാരിസ് കൈപ്പുറം, ബാദുഷ കോണിക്കഴി, ഇബ്രാഹിം വന്നേരി, സൈനുൽ ആബിദ് ഒറ്റപ്പാലം, ഹനീഫ അലനല്ലൂർ, ആഷിഖ് വാഫി തിരുവേഗപ്പുറ, റാഫി കൊപ്പം, ഷംസു പച്ചീരി, ഷാഫി നാലകത്ത് എന്നിവരും വനിതാ വിംഗ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഫർസീന സക്കീർ, നദീറ യൂസഫലി എന്നിവരും സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Palakad
    Latest News
    സൗദിയിൽ 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം; അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഇനി സ്വദേശികൾക്ക് മാത്രം
    06/04/2026
    എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
    06/04/2026
    പ്രതിസന്ധികളിൽ ക്ഷമിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ: സലീം ഹമദാനി
    06/04/2026
    യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആഹ്വാനവുമായി ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി കൺവെൻഷൻ
    06/04/2026
    കേരളം @ 2026; പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിം​ഗ് പാനൽ ഡിബേറ്റ്
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.