ജിദ്ദ- പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതിയുടെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു. പുതിയ ഭാരവാഹികളായി നൗഷാദ് അടൂരിനെ പ്രസിഡന്റായും ഡാർവിൻ ആന്റണിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മാത്യു വർഗീസ്, ലിജി സജി (വൈസ് പ്രസിഡന്റുമാർ), ശിവാനന്ദൻ, റിസാന ജിഫ്ത്തിക്കർ (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് വടവട്ടത്ത് (ട്രഷറർ), മോഹൻ ബാലൻ (പി.ആർ.ഒ), ഷാനി ഷാനവാസ് (ലേഡീസ് വിഭാഗം കൺവീനർ), ഹനാൻ ബാബു (ജോയിന്റ് ലേഡീസ് കൺവീനർ), പ്രകാശ്, ദിജേഷ് (ലോജിസ്റ്റിക്സ്), റെസിൻ റഫീഖ്, സാജൻ നായർ (കൾച്ചറൽ കൺവീനർമാർ), സമീർ കുന്നൻ, ശരത് (കായിക വിഭാഗം കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. അഷ്‌റഫ് കുന്നത്ത്, അലവി എ., സജി കുര്യാക്കോസ്, ഷാനവാസ് കൊല്ലം, വീരാൻ കുട്ടി, ഷാജഹാൻ, സലീനാ മുസാഫിർ എന്നിവർ ഉപദേശക സമിതി അംഗങ്ങളായും മുസാഫിറിനെ പേട്രണായും തിരഞ്ഞെടുത്തു.
ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സാജൻ നായർ പ്രവർത്തന റിപ്പോർട്ടും ഡാർവിൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാ വിഭാഗം മുൻ കൺവീനർ ജാൻസി മോഹൻ ആശംസകൾ നേർന്നു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ‘മിസ് വെഴ്സട്ടയിൽ’ പുരസ്കാരം നേടിയ ശ്രീനന്ദയെയും, നാട്ടിൽ നിന്നെത്തിയ ഗായകനും ബ്ലോഗറുമായ ഇർഫാൻ ഈച്ചു, ബ്ലോഗർമാരായ ലിയാന, ഷാൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ഡാർവിൻ നന്ദി രേഖപ്പെടുത്തി.



