ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹംസ നിലമ്പൂർ (പ്രസിഡന്റ്), ജരീർ വേങ്ങര (ജനറൽ സെക്രട്ടറി), ഷക്കീൽ ബാബു (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, ജൈസൽ അബ്ദുറഹ്മാൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.സി മൻസൂർ, ടി.പി അബ്ദുസ്സലാം, അൻവർ കടലുണ്ടി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളിലേക്ക് കൺവീനർമാരെയും നിശ്ചയിച്ചു. ഷാനവാസ് ബാബു (ദഅ്‌വ), മൻസൂർ പൊന്നാനി (വെളിച്ചം), ജമാൽ ഇസ്മായിൽ (റിസോഴ്സ് മാനേജ്‌മെന്റ്), അബ്ദുൽ ഗനി (റിലീഫ്), ഉമ്മർ കോയ ബേപ്പൂർ (അൽ ഹുദാ മദ്റസ), മുബാറക് അരീക്കാട് (മെമ്പർഷിപ്പ്), നസീഫ് അക്രം എടവണ്ണ (ഇവന്റ്സ്), മുഹമ്മദ് അൻസാരി (വോളന്റിയർ), അബ്ദുൽ ഗഫൂർ അടുക്കത്ത് (മെയ്ന്റനൻസ്), ഉസ്മാൻ കോയ (പിക്‌നിക് & സിയാറ), അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ (ടാലന്റ് ടീൻസ് & ബാലവേദി), പി.സി ശിഹാബ് (ടാലന്റ് ടീൻസ് ഫുട്ബോൾ അക്കാദമി), ഷമീർ വീരാൻ (ഓൾ ഇന്ത്യ ഇസ്ലാഹി സെന്റർ), പ്രിൻസാദ് പാറായി (മീഡിയ, പബ്ലിക്കേഷൻ), മൊയ്തു വലിയകത്ത് (എംപ്ലോയ്‌മെന്റ് & കരിയർ ഗൈഡൻസ്), അബ്ദുൽ റഷാദ് കരുമാറ (ക്വാളിറ്റി മാനേജ്‌മെന്റ്) എന്നിവരാണ് വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്.
പ്രവാസ ലോകത്തെ പ്രഥമ കൂട്ടായ്മകളിൽ ഒന്നായ ഇന്ത്യൻ ഇസ്ലാഹി സെന്റർ നാലര പതിറ്റാണ്ടിനോട് അടുക്കുന്ന വേളയിൽ, നവകാല പ്രബോധന പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ആശംസകളർപ്പിച്ചു സംസാരിച്ചവർ പറഞ്ഞു. മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഷക്കീൽ ബാബു പ്രവർത്തന റിപ്പോർട്ടും സലാഹ് കാരാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ ബഷീർ വള്ളിക്കുന്ന്, എൻജിനീയർ വി.കെ മുഹമ്മദ് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.



