ജിദ്ദ- ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് (മദീന റോഡ്) കീഴിൽ പുതിയ യൂത്ത് വിങ് നിലവിൽ വന്നു. യുവജനങ്ങളിൽ ഉന്നതമായ മതബോധവും ധാർമ്മിക മൂല്യങ്ങളും, സംഘാടന മികവും, നേതൃപാടവവും വാർത്തെടുക്കുന്നതോടൊപ്പം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുകയുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പൂർണ്ണ അംഗീകാരത്തോടെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളായി ആഷിക് മഞ്ചേരി (പ്രസിഡന്റ്), ജംഷാദ് (സെക്രട്ടറി), സഹീർ ചെറുകോട് (ഓർഗനൈസർ) എന്നിവരെ തെരഞ്ഞെടുത്തു. ഫവാസ് അൻവാരി വണ്ടൂർ, ഖുബൈബ് കൊച്ചി (വൈസ് പ്രസിഡന്റുമാർ), അദ്നാൻ ബേപ്പൂർ, ഹിജാസ് അഹമ്മദ് വടക്കാങ്ങര (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
ഹാഫിസ് അബ്ദു സലീം, മഹീബ് പരി മലപ്പുറം, ലബീബ് കോഡൂർ, നാസ് അബ്ദു മനാഫ്, നാജി വാളപ്ര, മുഹമ്മദ് അഫ്സൽ വേങ്ങര, സയാൻ സക്കീർ എടവണ്ണ, ഫാരിസ് ഫൈസൽ ഫറോക്ക് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി നൗഫൽ കരുവാരക്കുണ്ട്, ജൈസൽ പന്തല്ലൂർ, നജീബ് കാരാട്ട്, ഷെരീഫ് ദേവർഷോല, അൽത്താഫ് മമ്പാട്, ഫജറുൽ ഹഖ്, സജീർ കണ്ണൂർ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡിനെയും ചുമതലപ്പെടുത്തി.



