മക്ക – മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കി. മക്കയിലേക്ക് ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ന
ജ്റാനില് ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഇന്ന് തടഞ്ഞ് തകര്‍ത്തു. തകര്‍ത്ത മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായി. ഇവയുടെ കണക്കുകളെടുത്തുവരികയാണെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



