Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    • പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    • ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    • ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Community

    മാനവികതയുടെ സന്ദേശം പകർന്ന് ജിസാനിൽ ‘ജല’യുടെ ജനകീയ ഇഫ്‌താർ സംഗമം

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്25/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം 'ജല' ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാൻ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ മൈതാനിയിൽ നടന്ന ഇഫ്‌താർ സംഗമം ജിസാനിലെ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന ജിസാനിലെ ഏറ്റവും വലിയ മതേതര ജനകീയ പ്രവാസി മലയാളി സംഗമമായി മാറി.

    ഇഫ്‌താർ സംഗമം ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. വർഗീയ ശക്തികൾ മനുഷ്യ മനസുകളിൽ വെറുപ്പും വിദ്വേഷവും നിറയ്ക്കുന്ന വർത്തമാനകാലത്ത് പരസ്‌പര സ്‌നേഹവും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട് പ്രവാസികൾ മതേതരമായി ഒരുമിക്കുന്ന ഇഫ്‌താർ സംഗമങ്ങൾ മാനവികതയുടെ പൊതുഇടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജല കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല രക്ഷാധികാരി സതീഷ് കുമാർ നീലാംബരി റമദാൻ സന്ദേശം നൽകി. ജല മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, ട്രഷറർ ഡോ. ജോ വർഗീസ്,രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.എം.മൊയ്‌തീൻ ഹാജി ചേലക്കര, എം.കെ.ഓമനക്കുട്ടൻ ,വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജല സെക്രട്ടറിമാരായ അനീഷ് നായർ സ്വാഗതവും സണ്ണി ഓതറ നന്ദിയും പറഞ്ഞു. സൗദി പൗരപ്രമുഖൻ ഖാലിദ് ബിൻ ഗരീബ് അബു ജനാദിബ് സമൂഹ പ്രാർത്ഥനക്കു നേതൃത്വം നൽകി .

    ജബ്ബാർ പാലക്കാട്, സലിം മൈസൂർ ,ജോർജ് തോമസ് ,ഹർഷദ് അമ്പയകുന്നുമ്മേൽ,സിയാദ് പുതുപ്പറമ്പിൽ, ഷാജി കൊല്ലം, സമീർ പരപ്പനങ്ങാടി, ബിനു ബാബു, അബ്ദുൽ ഹകീം, ശിഹാബ് കരുനാഗപ്പള്ളി ,മുസ്തഫ പൂവത്തിങ്കൽ, മുസ്തഫ പട്ടാമ്പി, സലാം എളമരം, അഷ്‌റഫ് മണ്ണാർക്കാട്, സാദിഖ് പരപ്പനങ്ങാടി, നിസാർ, നൗഷാദ് പുതിയതോപ്പിൽ, അഷ്‌റഫ് പാണ്ടിക്കാട്, ജാഫർ താനൂർ, ജമാൽ കടലുണ്ടി, ജിനു, ബാലൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ifthar Jala Jezan
    Latest News
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025
    അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    29/06/2025
    പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    29/06/2025
    ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    29/06/2025
    ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.