Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    • 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    • സൗദിക്ക് പിന്തുണ നൽകിയാൽ അമേരിക്കൻ താൽപ്പര്യങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ
    • സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു
    • സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2026 Iran Latest Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകളെച്ചൊല്ലി തെഹ്‌റാനിൽ ശക്തമായ അഭിപ്രായഭിന്നതകൾ ഉടലെടുക്കുന്നു. വിട്ടുവീഴ്ചകൾ ചെയ്യാൻ ഇറാൻ ചർച്ചാ പ്രതിനിധികൾക്ക് എത്രത്തോളം അധികാരമുണ്ടെന്ന കാര്യത്തിൽ ന്യൂയോർക്കിലെ ഇറാൻ- യുഎസ് ചർച്ചകൾ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി യു.എസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, തെഹ്‌റാനിൽ വിമർശനങ്ങൾ ഉയർന്നതായി യു.കെ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിലെ നയരൂപീകരണ സമിതികൾ ഈ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്ന് റെവല്യൂഷണറി ഗാർഡിനു കീഴിലെ തസ്‌നീം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

    ഇറാന്‍ തിരിച്ചടിയില്‍ മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് മാരകമായ നാശനഷ്ടങ്ങള്‍, 52 വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കപ്പെട്ടു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, നയതന്ത്ര നീക്കങ്ങളെ ഇറാൻ ഉദ്യോഗസ്ഥർ തുടർന്നും ന്യായീകരിക്കുന്നുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ന്യൂയോർക്കിലെ കൂടിക്കാഴ്ച നടന്നതെന്നും ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അറിയിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികളുടെ ക്രമത്തെ കുറിച്ച് അമേരിക്കക്കും ഇറാനും ധാരണയിലെത്താൻ കഴിയുമോ എന്നതും, ഒരു കരാറിലെത്താൻ ഇറാൻ ചർച്ചാ പ്രതിനിധികൾക്ക് ആഭ്യന്തരതലത്തിൽ മതിയായ പിന്തുണയുണ്ടോ എന്നതും ആയി രണ്ട് പ്രധാന ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്.
    ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി 115 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യു.എസ് സൈന്യം ബുധനാഴ്ച അറിയിച്ചു. ഇറാനുമായുള്ള വ്യാപാരം നിയന്ത്രിക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടെ സമുദ്രഗതാഗതത്തിന്മേൽ സമ്മർദ്ദം വർധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. അമേരിക്കയുടെ സ്റ്റീൽ വാൾ ബ്ലോക്കേഡ് (ഉരുക്ക് മതിലിന് സമാനമായ ഉപരോധം) നടപ്പിലാക്കി, സെപ്റ്റംബർ 23 വരെ 115 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ അറിയിച്ചു. പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്ത കപ്പലുകളെയല്ല, മറിച്ച് ഉപരോധത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട കപ്പലുകളുടെ കണക്കാണിത്. ഇറാൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഉപരോധം ലക്ഷ്യമിടുന്നതെന്നും, മേഖലയിലെ മറ്റ് വാണിജ്യ കപ്പലുകളുടെ സഞ്ചാരം അനുവദിക്കുന്നുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran USA
    Latest News
    ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    24/09/2026
    60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    24/09/2026
    സൗദിക്ക് പിന്തുണ നൽകിയാൽ അമേരിക്കൻ താൽപ്പര്യങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ
    24/09/2026
    സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു
    24/09/2026
    സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    23/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.