കുവൈത്ത് സിറ്റി- പെരുന്നാൾ സുദിനത്തിൽ രാവിലെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്ത കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച ഇരട്ട വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. മൈദാൻ ഹവലിയിൽ നിന്നാണ് ഒമ്പതു വയസുകാരനെ പ്രതി മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. പിന്നീട് ബാലനെ തന്റെ താമസസ്ഥലത്തെത്തിച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റൗദയിലെ സ്‌കൂളിനു മുന്നിൽ നഗ്‌നനായ നിലക്കാണ് ബാലനെ കണ്ടെത്തിയത്. കൃത്യം നടത്തി ഇരുപത്തിനാലു മണിക്കൂറിനകം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ അന്വേഷണോദ്യോഗസ്ഥർക്ക് സാധിച്ചു. തട്ടിക്കൊണ്ടുപോകൽ, പീഡന കേസുകളുടെ ക്രിമിനൽ റെക്കോർഡ് പ്രതിക്കുള്ളതായി വ്യക്തമായിരുന്ന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







