റിയാദ്- കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ ഷയീന്റെയും മകൻ ഹനീൻ അബ്ദുസമദ്(15) റിയാദിൽ അന്തരിച്ചു. റിയാദ് സുലൈമാനിയയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ അഞ്ചിന്(ഏപ്രിൽ) ഹൃദയസ്തംഭനത്തെ തുടർന്ന് റിയാദിലെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്. ജനാസ നാളെ(ബുധൻ) റിയാദിൽ മറവു ചെയ്യും.
സഹോദരങ്ങൾ : ഹാദി അബ്‌ദുറഹ്‌മാൻ (ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി -) ഹയാ ഹബീബ് (രണ്ടാം ക്ലാസ് വിദ്യാർത്ഥിനി -ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ റിയാദ് )
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



