അബഹ- പുതുവർഷത്തെ വരവേറ്റ് സൗദിയിലെ അബഹയിൽ സിറ്റി ഫ്ലവറിന്റെ പുതിയ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിന്റെ പർചേസ് വൗചർ സൗജന്യമായി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്. സൗദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ ടൌൺ സെന്ററിൽ ആണ് പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ. ഡിസംബർ 31ന് വൈകുന്നേരം 4 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ആകർഷക മായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിന്റെ പർചേസ് വൗചർ സൗജന്യമായി ലഭിക്കും. 100 റിയാലിന് പർചേസ് ചെയ്യുന്നവർക്കാണ് 50 റിയാലിന്റെ വൗചർ നേടാൻ അവസരം ലഭിക്കുക.
ആരോഗ്യ സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.



