Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    • റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    • സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    • ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    വായനയില്ലാത്ത മനുഷ്യ​ൻ കാലസ്തംഭനം നേരിടും: പ്രിയദർശിനി പബ്ലിക്കേഷൻസ് പുസ്തക ചർച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്ററിന്റെ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദിൽ തുടക്കമായി. ‘പുസ്തകങ്ങളും എഴുത്തുകാരും’ എന്ന ശീർഷകത്തിലുള്ള പരിപാടിയുടെ സൗദി തല ഉദ്ഘാടനം മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് നിർവഹിച്ചു. വായനയില്ലാത്ത മനുഷ്യൻ കാലസ്​തംഭനം നേരിടു​െമനന്​ അദ്ദേഹം പറഞ്ഞു. ലോകത്തെയും ത​െൻറ കാലങ്ങളെയും അറിയാൻ വായന കൂടിയേ തീരൂ. നിർമത ചരിത്രങ്ങളെ പലയിടത്തും തിരുത്താൻ കഴിയാതെ പോകുന്നത് ചരിത്രം വായിക്കാത്ത പുതുതലമുറ വളരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    രണ്ട് പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവാസം നയിക്കുന്ന എഴുത്തുകാരൻ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളും എഴുത്ത് അനുഭവങ്ങളുമാണ് ഉത്ഘാടന ദിവസം ചർച്ച ചെയ്തത്. ത​െൻറ വായന അനുഭവങ്ങളും എഴുത്തിലേക്കെത്തിയ രീതിയും റഫീഖ് വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട്ട് പുസ്തകോത്സവത്തിലാണ് കടമ്മനിട്ടയും വൈക്കം മുഹമ്മദ് ബഷീറും ഉൾപ്പടെയുള്ള അക്കാലത്തെ എഴുത്തിന്റെ കുലപതികളെ കാണുന്നത്. അവരെപോലെയൊക്കെ എഴുതി തെളിയണമെന്ന് ആഗ്രഹിച്ചെങ്കിലും അവരിലേക്കുള്ള ദൂരം ഇനിയും ഏറെ കൂടുതലാണെന്ന് റഫീഖ് പ പറഞ്ഞു. പണം സ്വരൂക്കൂട്ടി വായിക്കാൻ പുസ്തകങ്ങൾ വാങ്ങുന്നതായിരുന്നു അക്കാലത്തെ ലഹരി. വായന ലഹരിയാക്കിയാൽ എല്ലാ അർഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികൾ അതത് പ്രവിശ്യകളിലെ ഒ.ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

    പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ. അജിത് അധ്യക്ഷത വഹിച്ചു. സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ ആമുഖം പറഞ്ഞു. എഴുത്തുകാരായ സബീന എം. സാലി, നിഖില സമീർ, സുബൈദ കോമ്പിൽ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പളളി, ഷാഫി മാസ്റ്റർ,ഷിബു ഉസ്മാൻ, ഷുക്കൂർ ആലുവ എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗം നാദിർഷ സ്വാഗതവും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rafeeq Panniyankara Riyadh
    Latest News
    ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    12/06/2025
    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    12/06/2025
    റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    12/06/2025
    സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    12/06/2025
    ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.