ജിസാന്‍ – ജിസാനില്‍ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി. സിറ്റിംഗ് റൂമിന്റെ ഭിത്തി തകര്‍ത്താണ് കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ ഭിത്തിയിലുണ്ടായ വലിയ വിടവില്‍ കാര്‍ കുടുങ്ങിക്കിടന്നു. അപകടത്തില്‍ വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്കും കാറിനും വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.
വീട്ടിലേക്ക് പാഞ്ഞുകയറിയ കാറിന്റെയും ഭിത്തിയിലെ വലിയ വിടവില്‍ കാര്‍ കുടുങ്ങി കിടക്കുന്നതിന്റെയും വീട്ടിലുണ്ടായ നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വീട്ടിലെ താമസക്കാര്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു.
