ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വനിത ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേക്ക് പാഞ്ഞുകയറി. കഴിഞ്ഞ ദിവസം രാത്രിയില്‍ ജീവനക്കാരും ഉപയോക്താക്കളുമുള്ള സമയത്താണ് അപകടം. കടക്കു മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ബ്രെയ്ക്കിനു പകരം ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു എന്നാണ് കരുതുന്നത്. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് കടക്കകത്തേക്ക് കയറിയ കാര്‍ തൊഴിലാളികളില്‍ ഒരാളെ ഇടിക്കുകയും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്പനക്ക് പ്രദര്‍ശിപ്പിച്ച സ്റ്റാന്‍ഡ് ഇടിച്ചുനീക്കുകയും ചെയ്തു. കാറിനും സ്റ്റാന്‍ഡിനും ഇടയില്‍ കുടുങ്ങിയ തൊഴിലാളി കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.
Wednesday, September 16
Breaking:
- തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
- സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
- ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
- അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
- പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
