റിയാദ് – റിയാദിലും അല്‍ബാഹയിലും ഭിക്ഷാടനം നടത്തിയ ആറു ബംഗ്ലാദേശുകാരെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ ഏതാനും സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയതിന് അഞ്ചു പേരും അല്‍ബാഹയില്‍ ഒരാളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. അര്‍ഹരായവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും യാചകരുടെ ചൂഷണം തടയാനും ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്ഫോമുകള്‍ വഴി സംഭാവനകള്‍ നല്‍കണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. എല്ലാ തരത്തിലുമുള്ള ഭിക്ഷാടനത്തെ ചെറുക്കാനും സമൂഹത്തില്‍ യാചകവൃത്തിയുടെ പ്രതികൂല ഫലങ്ങള്‍ കുറക്കാനും പൊതു സുരക്ഷാ വകുപ്പ് ശക്തമായ ശ്രമങ്ങള്‍ തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



