റിയാദ്- റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദക്ഷിണ സൗദിയിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി ഭീകരരുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു.
ഇന്ന് രാവിലെ റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലും കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ വിക്ഷേപിച്ച ഡ്രോണും ഇന്ന് പുലര്‍ച്ചെ ദക്ഷിണ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



