Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 9
    Breaking:
    • മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
    • മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
    • എണ്ണ ചോര്‍ച്ച: ഖോര്‍ഫക്കാന്‍ ബീച്ച് അടച്ചു
    • സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു
    • ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2026 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ അന്തിമമായി ഉള്‍പ്പെടുത്താന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ചതു പ്രകാരം, അന്തിമ കോടതി വിധികളില്‍ ശിക്ഷിക്കപ്പെട്ട ബ്രദര്‍ഹുഡ് ഗ്രൂപ്പിലെ മൂന്ന് നേതാക്കളെയും ഭീകര പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്ദുറഹ്‌മാന്‍ ഹസ്സന്‍ മുഹമ്മദ് മെലീജി, ജമാല്‍ അബ്ദുല്‍ ഹമീദ് ജുംഅ അബ്ദുല്‍ ഹമീദ്, ഉസാമ ഇബ്രാഹിം മുഹമ്മദ് മുസ്തഫ അല്‍റഖ് എന്നിവരെയാണ് ഭീകര പട്ടികയില്‍ അന്തിമമായി ഉള്‍പ്പെടുത്തിയി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    രാജ്യത്തെ നിയമമനുസരിച്ച്, ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്, കോടതി വിധി നടപ്പാക്കാന്‍ ഏതാനും നിയമപരമായ നടപടികള്‍ ആവശ്യമാണ്. സംഘടനയെ നിരോധിക്കുകയും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുകയും ചെയ്യുക, അതിന്റെ എല്ലാ ആസ്ഥാനങ്ങളും അടച്ചുപൂട്ടുക, മീറ്റിംഗുകള്‍ നിരോധിക്കുക, നേരിട്ടോ അല്ലാതെയോ സംഘടനക്ക് ധനസഹായം നല്‍കലും ഫണ്ടുകള്‍ ശേഖരിക്കുന്നതും നിരോധിക്കുക എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘടനയുടെയോ അതിന്റെ അംഗങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഫണ്ടുകളും മറ്റ് ആസ്തികളും മരവിപ്പിക്കലും നടപടികളില്‍ ഉള്‍പ്പെടുന്നു. സംഘടനയില്‍ ചേരുന്നതും മറ്റുള്ളവരെ അതില്‍ ചേരാന്‍ ക്ഷണിക്കുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും സംഘടനയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിരിക്കുന്നു. ഭീകരരായി പട്ടികപ്പെടുത്തിയിരിക്കുന്ന മൂന്ന് പേരെയും യാത്രാ നിരോധനം, വരവ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിയമം നിര്‍ബന്ധിക്കുന്നു. പട്ടികയില്‍ പെടുന്ന വിദേശ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതും നിയമം നിരോധിക്കുന്നു. ഭീകരരായി പ്രഖ്യാപിച്ചവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കും. ഇവര്‍ക്ക് പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതും പുതുക്കുന്നതും നിരോധിച്ചിരിക്കുന്നു.
    പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ക്ക് പൊതു, പാര്‍ലമെന്ററി, പ്രാദേശിക സ്ഥാനങ്ങള്‍ വഹിക്കുന്നതിനും പൊതുമേഖലാ ജോലികളിലോ പൊതുമേഖലാ കമ്പനികളിലോ അവരെ നിയമിക്കുന്നതിനും വിലക്കുണ്ട്.

    നിലവില്‍ ജോലി ചെയ്യുന്നവരെ ശമ്പളത്തിന്റെ പകുതി മാത്രം നല്‍കി സസ്പെന്‍ഡ് ചെയ്യും. ഇവരുടെ ഉടമസ്ഥതയിലുള്ള ഫണ്ടുകളും ആസ്തികളും വരുമാനവും മരവിപ്പിക്കും. ഇവര്‍ക്ക് ധനസഹായം നല്‍കുന്നതിനും ഇവര്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനും ഫണ്ട് സ്വീകരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സമാനമായ ഏതെങ്കിലും സാമ്പത്തിക സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിനും വിലക്കുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    muslim brotherhood
    Latest News
    മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
    09/11/2026
    മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
    09/11/2026
    എണ്ണ ചോര്‍ച്ച: ഖോര്‍ഫക്കാന്‍ ബീച്ച് അടച്ചു
    09/11/2026
    സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു
    09/11/2026
    ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    09/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.