റിയാദ്- റിയാദിലെ മുഴുവൻ സ്കൂളൂകളിലും നാളെ (2026 നവംബർ 10 ചൊവ്വാഴ്ച) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ സാധാരണ നേരിട്ടുള്ള ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുടർന്നുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ തുടരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ രക്ഷിതാക്കളെ യഥാസമയം അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



