റിയാദ്- റിയാദ് നഗരത്തിന് നേരെ ഹൂത്തി ഭീകരർ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി സൈന്യം പ്രതിരോധിച്ചു തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ (shrapnel) വീണ് 4 പേർക്ക് പരിക്കേൽക്കുകയും 15 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും പരിക്കേറ്റത്.
സൗദി അരാംകോയുമായി ബന്ധപ്പെട്ട ദഹ്റാനിലെ ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ആക്രമണ ശ്രമമുണ്ടായി; എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും, ബന്ധപ്പെട്ട അധികാരികൾ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







