ഐചി നഗോയ- ഐചി നഗോയ 2026 ഏഷ്യൻ ഗെയിംസിൽ ജിയു- ജിറ്റ്സു മത്സരത്തിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗത്തിൽ അബ്ദുള്ള താരിഖ് നദയും അണ്ടർ-94 കിലോഗ്രാം വിഭാഗത്തിൽ ഉമർ താരീഖ് നദയും സ്വർണ്ണം നേടി.
85 കിലോ ഫൈനലിൽ കസാഖ്സ്ഥാന്റെ മെറേ കബ്ദുള്ളായേവിനെ പരാജയപ്പെടുത്തിയാണ് അബ്ദുള്ള നദ ഒന്നാമതെത്തിയത് മെറേ കബ്ദുള്ളായേവ് വെള്ളിയും കിർഗിസ്ഥാന്റെ അബ്ദുറഹ്മാൻ മുർതസലീവ വെങ്കലവും നേടി.
അണ്ടർ 94 കിലോഗ്രാം വിഭാഗത്തിൽ ദക്ഷിണ കൊറിയയുടെ പാർക്ക് സുങ് ഹുവിനെയാണ് പരാജയപ്പെടുത്തിയാണ് ഉമർ നദ സ്വർണ്ണ മെഡൽ നേടിയത്. പാർക്ക് സുങ്-ഹു വെള്ളി നേടിയപ്പോൾ ദക്ഷിണ കൊറിയയുടെ തന്നെ കിം ഹീ ദോങ്, യു.എ.ഇയുടെ അമ്മാർ അൽ ഹുസ്നി എന്നിവർ വെങ്കല മെഡൽ നേടി.
മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി 14 പോയിന്റോടെ സൗദി 20ാം സ്ഥാനത്താണ്.
