ജിദ്ദ– സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്തി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ പദവിയില്‍ നിന്ന് നീക്കി സഹമന്ത്രിയും മന്ത്രിസഭാ അംഗവുമായി നിയമിച്ചു. ഫഹദ് ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ അലി ആലുസൈഫ് ആണ് പുതിയ നിക്ഷേപ മന്ത്രി. തായിഫ് ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരനെ തല്‍സ്ഥാനത്ത് നീക്കി മദീന പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ദിരിയ ഗവര്‍ണര്‍ ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നീക്കം ചെയ്തു. മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ ഉത്തര അതിര്‍ത്തി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു.
തായിഫ് ഗവര്‍ണറായി ഫവാസ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും ദിരിയ ഗവര്‍ണറായി റാകാന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനെയും അധികാരം ഏൽപ്പിച്ചു. ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ അല്‍ബാഹ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഹൈഫാ ബിന്‍ത് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ ഖാലിദ് രാജകുമാരിയെ ഡെപ്യൂട്ടി ടൂറിസം മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്ത് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറലില്‍ ഉപദേഷ്ടാവായാണ് നിയമിച്ചത്. സഅദ് ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരനെ ശൂറാ കൗണ്‍സില്‍ അംഗമായും ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല അല്‍മുശാരി രാജകുമാരനെ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് പകരം ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.
അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബിനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി രാജാവ് ഏർപ്പെടുത്തി. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ നാസിര്‍ അല്‍യൂസുഫ് ആണ് പുതിയ അറ്റോര്‍ണി ജനറല്‍. ബോര്‍ഡ് ഓഫ് ഗ്രീവന്‍സസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്താണ് ഇദ്ദേഹത്തെ അറ്റോര്‍ണി ജനറലായി നിയമിച്ചത്. ബോര്‍ഡ് ഓഫ് ഗ്രീവന്‍സസ് പ്രസിഡന്റ് ആയി ശൈഖ് ഡോ. അലി ബിന്‍ അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍അഹൈദിബിനെ നിയമിച്ചിട്ടുണ്ട്.
ഡോ. നജും ബിന്‍ അബ്ദുല്ല അല്‍സൈദിനെ ഡെപ്യൂട്ടി നീതിന്യായ മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്ത് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു. മുഹമ്മദ് ബിന്‍ മുഹന്ന ബിന്‍ അബ്ദുല്‍ അസീസ് അല്‍മുഹന്നയെ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കം ചെയ്ത് ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രിയായും അധികാരം ഏൽപ്പിച്ചു. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍അരീഫിയെ മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേഷ്ടാവ് പദവിയില്‍ നിന്ന് നീക്കി നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ട് ഗവര്‍ണറായി നിയമിച്ചു. ഡോ. അബ്ദുല്ല ബിന്‍ അഹ്‌മദ് അല്‍മഗ്‌ലൂത്തിയാണ് ഡെപ്യൂട്ടി മീഡിയ മന്ത്രി.
ഡെപ്യൂട്ടി ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ ഹൈഥം ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഊഹലിയെ തല്‍സ്ഥാനത്തു നീക്കി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണറായി നിയമിച്ചു. ആരോഗ്യ കാരണങ്ങളാല്‍ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്ന് അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഈസയെ നീക്കം ചെയ്തു. സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഖനാസിനെയും അസ്സാഫ് ബിന്‍ സാലിം ബിന്‍ ഫൈസല്‍ അബൂസ്‌നൈനെയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാക്കാളായി നിയമിച്ചു. സാങ്കേതികകാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രിയായി ഥാമിര്‍ ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായി അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ഫാരിസിനെയും നിയമിച്ചിട്ടുണ്ട്.



