Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    • ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ല, 100 സ്ഥാപനങ്ങള്‍ക്ക് പിഴ
    • ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഡ്രോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെലെന്‍സ്‌കി
    • ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയതായി ഇറാന്‍
    • ഹൃദയാഘാതം; അൽഐനിൽ മലയാളി യുവാവ് മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ല, 100 സ്ഥാപനങ്ങള്‍ക്ക് പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വരുത്തിയതിന് 100 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. ഇവര്‍ക്ക് ആകെ 40 ലക്ഷത്തോളം റിയാലാണ് പിഴ ചുമത്തിയത്. നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് പദവികള്‍ ശരിയാക്കാന്‍ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. ഇതിനകം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പിഴകള്‍ ചുമത്തിയത്.

    ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും പ്രീമിയങ്ങള്‍ പൂര്‍ണ്ണമായി അടക്കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് വ്യവസ്ഥ ചെയ്യുന്ന സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 41 അടിസ്ഥാനമാക്കിയാണ് പിഴ. പിഴക്കു പുറമെ നിയമ ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താല്‍ക്കാലിക വിലക്കും സ്ഥിരം വിലക്കും പോലുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആരോഗ്യ ഇന്‍ഷുറന്‍സിന്റെ എല്ലാ ഗുണഭോക്താക്കള്‍ക്കും തടസ്സമില്ലാത്ത കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ശ്രമങ്ങള്‍ തുടരുന്നതായി കൗണ്‍സില്‍ വക്താവ് ഈമാന്‍ അല്‍തുറൈഫി വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് കൗണ്‍സിലിന്റെ ശ്രമം. ഇതോടൊപ്പം നിയമപാലനം ഉറപ്പാക്കുകയും നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും നിയമം പാലിക്കാത്ത കക്ഷികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ ആവശ്യകതകള്‍ കാര്യക്ഷമമായി പ്രയോഗിച്ചുകൊണ്ട് തൊഴിലുടമകളെ അവരുടെ ശേഷികള്‍ വികസിപ്പിക്കാനും ഇത് സഹായിക്കും കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതായും ഈമാന്‍ അല്‍തുറൈഫി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine Health Insurance
    Latest News
    മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    23/04/2026
    ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയില്ല, 100 സ്ഥാപനങ്ങള്‍ക്ക് പിഴ
    23/04/2026
    ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഡ്രോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെലെന്‍സ്‌കി
    23/04/2026
    ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയതായി ഇറാന്‍
    23/04/2026
    ഹൃദയാഘാതം; അൽഐനിൽ മലയാളി യുവാവ് മരണപ്പെട്ടു
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version