ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ 30.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. രണ്ടാം പാദത്തില്‍ ഓര്‍ഡര്‍ ഡെലിവറി കമ്പനികള്‍ ഏകദേശം 13.23 കോടി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തത് റിയാദ് പ്രവിശ്യിലാണ്. രാജ്യത്ത് ആകെ ഡെലിവറി ചെയ്ത ഓര്‍ഡറുകളില്‍ 44 ശതമാനവും റിയാദ് പ്രവിശ്യയിലായിരുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 22 ശതമാനവും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 16 ശതമാനവും മദീനയില്‍ അഞ്ചു ശതമാനവും ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. ശേഷിക്കുന്ന എല്ലാ പ്രവിശ്യകളിലും കൂടി 13 ശതമാനം ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു.
ഇ-കൊമേഴ്സിന്റെ വിപുലീകരണവും ഡെലിവറി സേവനങ്ങള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും ചരക്കുകളും സേവനങ്ങളും നേടുന്നതിന് ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതും സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചക്ക് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







