ജിദ്ദ – അമ്മാന്‍, കുവൈത്ത്, അബുദാബി, ദുബൈ, ദോഹ, ബഹ്റൈന്‍, മോസ്‌കോ, പെഷവാര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി സൗദിയ അറിയിച്ചു. മാര്‍ച്ച് 2 ന് രാത്രി 11:59 വരെ ഇത് പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് സൗദിയ വ്യക്തമാക്കി. വിമാന ഷെഡ്യൂളിലെ ഏതെങ്കിലും അപ്ഡേറ്റുകള്‍ യാത്രക്കാരെ ഉടന്‍ അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഔദ്യോഗിക ചാനലുകള്‍ വഴി തങ്ങളുടെ വിമാന സര്‍വീസുകളുടെ നില പരിശോധിക്കാന്‍ സൗദിയ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



