ദുബൈ: ദുബൈ കെഎംസിസി ആസ്ഥാനത്ത് സംവിധാനിച്ച സീതി സാഹിബ് ലൈബ്രറി ഇന്ന് (ശനി) വൈകീട്ട് 5മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കെഎംസിസി നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും. ഇത് സംബന്ധിച്ചു ചേർന്ന യോഗം ദുബായ് കെഎംസിസി തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ ദുബായ് കെഎംസിസി ആക്റ്റിംഗ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ റഈസ് തലശേരി, പി. വി നാസർ, അഫ്സൽ മെട്ടമ്മൽ തൂലിക ഫോറം ഭാരവാഹികളായ റാഫി പള്ളിപ്പുറം, അഷ്‌റഫ് കൊടുങ്ങല്ലൂർ, വി കെ കെ റിയാസ്, ടി എം എ സിദീഖ്, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി, മൂസ കോയമ്പ്രം തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







