ദോഹ – ഖത്തറിലെ ഏതാനും പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളുടെ രണ്ടാം തരംഗം വിജയകരമായി തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീഷണി കണ്ടെത്തിയ ഉടന്‍ തന്നെ അത് കൈകാര്യം ചെയ്തതായും മുന്‍കൂട്ടി അംഗീകരിച്ച സുരക്ഷാ പദ്ധതി പ്രകാരം എല്ലാ മിസൈലുകളും ഖത്തര്‍ പ്രദേശത്ത് എത്തുന്നതിനുമുമ്പ് വെടിവച്ചിട്ടതായും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും ഏതെങ്കിലും ബാഹ്യ ഭീഷണിയെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനുമുള്ള പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഖത്തര്‍ സായുധ സേനക്കുണ്ട്. രാജ്യത്തെ സുരക്ഷാ സാഹചര്യം സുസ്ഥിരവും പൂര്‍ണ്ണ നിയന്ത്രണത്തിലുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദോഹയില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



