ദോഹ – ജലം, ഭക്ഷണം, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഇറാനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകള്‍ ഖത്തറിനെ ലക്ഷ്യമിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ സായുധ സേന രണ്ട് മിസൈലുകള്‍ വിജയകരമായി തടഞ്ഞതായും മൂന്നാമത്തേത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഖത്തര്‍ എനര്‍ജി പാട്ടത്തിനെടുത്ത എണ്ണ ടാങ്കറില്‍ ഇടിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



