മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗൾഫ് നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയതോടെ സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂർണ്ണമാകുകയാണെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
ഖത്തറിലെ സാമൂഹിക സാംസ്കാരിക വേദികളില്‍ നാട്ടുപാട്ടുകളുടെ പ്രചാരണവും അവതരണങ്ങളും നടത്തി വരുന്ന ‘കനല് ഖത്തര്‍’ നാടന്‍പാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ‘ല്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പങ്കെടുക്കും.




