ദോഹ– കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഇളയിടം സ്വദേശി സക്കീര്‍ കൊപ്ലിക്കണ്ടിയില് ഹൃദസ്തംഭനം മൂലം ഖത്തറില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ പള്ളിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അല്‍ഖലീജ് ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത് ജൂണ്‍ 8ന് രാത്രി നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പരേതനായ വരിക്കോളി സൂപ്പിയുടെയും സാറയുടെയും മകനാണ് സക്കീര്‍. ഭാര്യ ഷഹനാസ്. മക്കള്‍ സന ഫാത്തിമ, ഷെന്‍സ മറിയം.
Sunday, October 4
Breaking:
- കെട്ടിടത്തിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ കൈകളിൽ വാരിയെടുത്ത് രക്ഷിച്ച് യുവാവ്
- മലപ്പുറത്തെ അവഹേളിച്ച മുൻ എം എൽ എയുടെ പ്രസ്താവന: അപലപിച്ച് കെ എം സി സി
- ഹോർമുസ് കടലിടുക്കിൽ ടാങ്കറിനു നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ബലാത്സംഗവും കൊലപാതകവും: സൗദി യുവാവിന് വധശിക്ഷ നടപ്പാക്കി
- ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശൈഖ് ഹംദാൻ സന്ദർശിച്ചു
