Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    • കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    • മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    • യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    • വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം

    അൽവക്ര, ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലോഞ്ചിങ് ചടങ്ങ് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഖാലിദ് അബ്ദുൽറഹ്മാൻ അൽഫഖ്റു ഉദ്ഘാടനം ചെയ്തു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/02/2026 Qatar Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (ജിമാക്) ലോഞ്ചിങ് ചടങ്ങിൽ ഡോ. ഗോകുലം ഗോപാലൻ സംസാരിക്കുന്നു. ഖാലിദ് അബ്ദുൽറഹ്മാൻ അൽഫഖ്റു ഉൾപ്പെടെ പ്രമുഖരും സംഘാടകരും സമീപം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (ജിമാക്) പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടക്കം കുറിച്ചു. അൽവക്ര, ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലോഞ്ചിങ് ചടങ്ങ് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഖാലിദ് അബ്ദുൽറഹ്മാൻ അൽഫഖ്റു ഉദ്ഘാടനം ചെയ്തു. മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ ഡോ. ഗോകുലം ഗോപാലൻ ജിമാക് ലോഗോ പ്രകാശനം നിർവഹിച്ചു.
    വ്യാപാര, വ്യവസായ, വിദ്യാഭ്യാസ, ആതുര സേവന, സിനിമാ രംഗങ്ങളിലെ നിസ്തുല സംഭാവനകളുടെ പേരിൽ ഗോകുലം ഗോപാലനെ ജിമാക് ആദരിച്ചു. ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ഗോപാലന് ഉപഹാരം നൽകി. ഓർഗനൈസിങ് കൺവീനർ ശ്രീനാഥ് പറമ്പത്ത് മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു. ഖത്തറിൽ 40 വർഷം പൂർത്തിയാക്കിയ മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥികളായ എം വി സിറാജുദ്ദീൻ, കെ കെ യൂസഫ്, എം വി അബൂതയ്യിബ് , പി ഹമീദ് എന്നിവരെയും ആദരിച്ചു. ഐ സി സി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, റേഡിയോ മലയാളം പ്രതിനിധി അൻവർ ഹുസൈൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് ഉപഹാരങ്ങൾ കൈമാറി.
    ‘റീകണക്ട്’ എന്ന പേരിൽ പുറത്തിറക്കിയ സുവനീർ ഗോകുലം ഗോപാലന് ആദ്യകോപ്പി നൽകി പരിപാടിയുടെ മുഖ്യ പ്രായോജകരായ കോൺകോർഡിൻറെ സാരഥി ജുബീഷ് പ്രകാശനം ചെയ്തു. സുധൻ കൈവേലിയുടെ ഹാസ്യ പ്രകടനവും, വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർദ്ധൻ, കൃതിക, ഫാരിഷ ഹുസൈൻ, റിയാസ് കരിയാട് എന്നിവരുടെ സംഗീത വിരുന്നും പരിപാടി ആകർഷകമാക്കി.
    ജിമാക് പ്രസിഡണ്ട് അഡ്വ. ഫൈസൽ കേളോത്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alumni madappally govt college
    Latest News
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    16/02/2026
    കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    16/02/2026
    മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    16/02/2026
    യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    16/02/2026
    വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    16/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.