ദോഹ : കോട്ടയം വെളിയന്നൂർ, താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് -ഗോപാലൻ പുത്തൻപുരക്കൽ. മാതാവ് : സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group