Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    • ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    • മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    • യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    • ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പിണറായി വിജയൻ 9ന് അബൂദാബിയിൽ; ‘മലയാളോത്സവ’ത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ06/11/2025 Gulf Kerala Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തെക്കുറിച്ച് സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ വിശദീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    നവംബർ 9ന് അബൂദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്താണ് പരിപാടി. യുഎഇ ക്യാബിനറ്റ് അംഗവും മന്ത്രിയുമായ ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉദ്‌ഘാടനം ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ ദീപക് മിറ്റാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയതിലക്, എം എ യൂസഫലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

    കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് ‘മലയാളോത്സവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

    മലയാളം മിഷൻ, ലോക കേരള സഭ, അബുദാബിയിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.

    വൈകിട്ട് 6 മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ, കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

    പരിപാടിയിൽ പങ്കെടുക്കാൻ അബൂദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

    സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻനായർ, അബൂദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, മലയാളംമിഷൻ അബൂദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, സംഘാടക സമിതി വൈസ് ചെയർമാൻ ഇ. കെ. സലാം, കോർഡിനേറ്റർ വി. പി. കൃഷ്ണകുമാർ, രക്ഷാധികാരികളായി റോയ് ഐ വർഗ്ഗീസ്, പി വി പത്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Chief Minister events Gulf news malayalothsavam Pinarayai Vijayan
    Latest News
    ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    06/11/2025
    ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    06/11/2025
    മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    06/11/2025
    യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    06/11/2025
    ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    06/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.