ബുറൈദ – അല്‍ഖസീമിലെ വാദിയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ രണ്ടു പേരെ ട്രാഫിക് പോലീസുമായി സഹകരിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിച്ചതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തില്‍, അല്‍ബാഹയിലെ അല്‍അഖീഖിന് തെക്കുള്ള വാദി തരാദില്‍ ഒഴുക്കില്‍ പെട്ട കാറിന്റെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കയര്‍ എറിഞ്ഞുകൊടുത്താണ് സൗദി പൗരന്മാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കാറില്‍ നിന്ന് കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ചാടിയ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ വേഗത്തില്‍ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
https://twitter.com/i/status/2047760198954008778
https://x.com/marsdnews24/status/2047741775171748283



