Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    • റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    • റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    • ഐ എസ് എല്ലിന് തുടക്കം; ആദ്യ ജയം ബംഗളൂരു എഫ് സിക്ക്
    • റിയാദിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി- കുവൈത്തിൽ നായകളെ വളർത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് കർശനമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു. പൊതുസുരക്ഷ ശക്തിപ്പെടുത്തുക, മൃഗക്ഷേമം ഉറപ്പാക്കുക, പാർപ്പിട മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
    പുതിയ നിയമപ്രകാരം നായ്ക്കൾക്കായി ഉടമകൾ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയ മെറ്റൽ ടാഗ് പതിച്ച കോളർ നായ്ക്കളുടെ കഴുത്തിൽ അണിയിക്കണം. കൂടാതെ, അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നിന്ന് നായ്ക്കളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും വാർഷിക ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള നിർബന്ധിത പേവിഷബാധ (റാബീസ്) പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയും വേണം.
    പൊതുറോഡുകളിലോ നടപ്പാതകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ നായ്ക്കളെ കൊണ്ടുപോകുമ്പോൾ, ഉടമകൾ അവയെ ലീഷിൽ (നിയന്ത്രണച്ചങ്ങലയിൽ) ബന്ധിക്കുകയും മുഖാവരണം (മസിൽ) ധരിപ്പിക്കുകയും വേണം. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തെ വിവരം അറിയിക്കണം. രോഗം ബാധിച്ച് ചത്തതോ രോഗം സംശയിക്കുന്നതോ ആയ മൃഗങ്ങളെ അശാസ്ത്രീയമായി സംസ്‌കരിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
    ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ, 30 കുവൈത്ത് ദീനാറിൽ അധികം പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുആരോഗ്യം സംരക്ഷിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും ഉത്തരവാദിത്തത്തോടെയുള്ള വളർത്തുമൃഗ പരിപാലനം അത്യന്താപേക്ഷിതമാണെന്നും, ലൈസൻസിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഉടമകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dog Kuwait
    Latest News
    കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    10/10/2026
    റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    10/10/2026
    റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    10/10/2026
    ഐ എസ് എല്ലിന് തുടക്കം; ആദ്യ ജയം ബംഗളൂരു എഫ് സിക്ക്
    10/10/2026
    റിയാദിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.