കുവൈത്ത് സിറ്റി – ഫര്‍വാനിയയില്‍ കുടുംബ കലഹത്തിനിടെ സ്വന്തം പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. മകന്‍ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പാക്കിസ്ഥാനിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
പിതാവ് മകനെ ശാസിക്കുകയും സിഗരറ്റ് പേക്കറ്റ് കീറുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് ഒരു ജോടി കത്രികകള്‍ എടുത്ത് പിതാവിന്റെ നെഞ്ചിന് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. മാരകമായ പരിക്കേറ്റ് പാക്കിസ്ഥാനി സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. സംഭവം നടന്നയുടന്‍ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്യുകയും കേസ് പിന്നീട് ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



