ഹസകയിലെ റാസ് അല്‍ഐന്‍ ഗ്രാമപ്രദേശത്ത് നിന്ന് 2015 ല്‍ പതിനഞ്ചാമത്തെ വയസില്‍ രാജ്യം വിടുകയായിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെത്തിയ തലാല്‍ ഏഴു വര്‍ഷം അവിടെ താമസിച്ചു.
ഏകദേശം ഇരുപതു വര്‍ഷത്തോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തും. 56 കാരനായ ഹുമൈദാന്‍ കഴിഞ്ഞ മാസം ജയില്‍ മോചിതനായി. അന്നു മുതല്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഹുമൈദാനെ നാടുകടത്താനുള്ള അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്വദേശത്തേക്ക് അയക്കല്‍ ആസന്നമാണെന്നും യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.